Sreehari Sasthavethഅറിവിന്‍റെ വീഥികള്‍ / arivinte veedhikal
ഇരട്ട ജീവപര്യന്തം എന്നൊന്നില്ല ; യാഥാർഥ്യം ഇങ്ങനെ...
'ജീവപര്യന്തമെന്നാൽ 14 വർഷമല്ല, മരണം വരെ ജയിലിൽ എന്നാണർത്ഥം, ഇരട്ട ജീവപര്യന്തവും ഇല്ല എന്നാണ് നിയമം;
സിസ്റ്റർ അഭയ കൊല കേസിലെ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ പ്രഖ്യാപിക്കപ്പെട്ടത് ഏറ്റവും ഉദാത്തമായ മാതൃകയാണ്. വധശിക്ഷ ഒഴിവാക്കിയത് കോടതിയുടെ ഉന്നതമായ നീതി ബോധമാണ്.
ഈ അവസരത്തിൽ ഏറ്റവും കൂടുതൽ തെറ്റിധാരണ പടരാൻ സാധ്യതയുള്ള കാര്യം "ജീവപര്യന്തം ശിക്ഷ " എന്നതിലെ
സംശയങ്ങളാണ് എന്നതിനാൽ ജീവപര്യന്തം ശിക്ഷായുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ മാറ്റുക; ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്ത് ജനങ്ങളിലേക്ക് എത്തിക്കുക

ജീവപര്യന്തം 14 വർഷമാണെന്ന് തെറ്റിദ്ധരിച്ച് ജഡ്ജിമാരെ തെറി പറയുന്നവർ അറിയാൻ : അഭയ വധക്കേസ് കേസ് മുഖ്യ പ്രതികൾ മരണം വരെ ജയിലിൽ കഴിയണം.
ജീവപര്യന്തം ശിക്ഷ എന്നാൽ എന്ത് 


അപ്പോൾ ജീവപര്യന്തമെന്നാൽ 14 വർഷമാണ് എന്ന് പറയപ്പെടുന്നതോ 


ഇന്ത്യൻ ഭരണഘടനയിലോ ഏതെങ്കിലും നിയമത്തിലോ ജീവപര്യന്തം എന്നാൽ 14, 20, 50 വർഷമാണെന്ന് പറയുന്നില്ല. ജീവപര്യന്തം ശിക്ഷയെന്നാൽ ജീവിത അവസാനം വരെ തടവ് ശിക്ഷ എന്നാണ് അർത്ഥം.
ഏത് നിയമത്തിലാണ് ജീവപര്യന്തം ജീവിത അവസാനം വരെ തടവാണെന്ന് പറഞ്ഞിട്ടുള്ളത് 


അപ്പോൾ ജീവപര്യന്തം 14 വർഷമാണ് എന്നത് തെറ്റായ വാർത്തയാണോ 


ഇരട്ട ജീവപര്യന്തം എന്ന ശിക്ഷ യഥാർത്ഥത്തിൽ ഇല്ലേ 


ഇരട്ട ജീവപര്യന്തം അപ്പോൾ എങ്ങനെ ആയിരിക്കും അനുഭവിക്കുക? 


14 വർഷത്തെ തടവ് കഴിഞ്ഞാൽ പുറത്തിറങ്ങാൻ ശിക്ഷിക്കപ്പെട്ട പ്രതിക് അവകാശമുണ്ടോ 


“A convict undergoing life imprisonment is expected to remain in custody till the end of his life, subject to any remission granted by the appropriate government,” a bench of Justices K.S. Radhakrishnan and Madan B. പറഞ്ഞിട്ടുള്ളത്.
അങ്ങനെയെങ്കിൽ എങ്ങനെയാണ് ജീവപര്യന്തം പ്രതികൾ 14 വർഷം കഴിഞ്ഞ് പുറത്തിറങ്ങുന്നത്


ഏതൊക്കെ ജയിൽപുള്ളികളെയാണ് 14 വർഷം കഴിഞ്ഞാൽ സംസ്ഥാനങ്ങൾക്ക് മോചിപ്പിക്കാൻ സാധിക്കുന്നത് 




അതികൊണ്ടുതന്നെ ജീവപര്യന്തം ശിക്ഷ കുറഞ്ഞുപോയെന്ന് പറഞു കോടതികളെയും, ജഡ്ജിമാരെയും തെറിവിളിക്കുന്നതിനു മുൻപ് എന്റെ സുഹൃത്തുക്കൾ അല്പം വിവേകം കാണിക്കുക. നിയമം ശരിയായി അറിയാൻ ശ്രമിക്കുക.
കോടതിയും നിയമവ്യവസ്ഥയും ലഭ്യമായ എല്ലാ തെളിവുകളും, സാക്ഷിമൊഴികളും അടിസ്ഥാനപ്പെടുത്തി പരമാവധി ശിക്ഷ നൽകി കഴിഞ്ഞു. ജീവിത അവസാനം വരെ പ്രതികളെ ജയിലിടുക എന്ന വധശിക്ഷയെക്കാൾ കഠിനമായ വലിയ ശിക്ഷയാണ് കൊടുത്തിരിക്കുന്നത്. 14 വർഷക്കാലം കിട്ടുന്നതിന് ശേഷം ആ മനുഷ്യ മൃഗങ്ങൾ പൊടീം തട്ടി പുറത്തിറങ്ങാതിരിക്കാൻ ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്.
ഈ മഹാപാപികളെ 14 വർഷങ്ങൾക്ക് ശേഷം പുറത്തിറക്കില്ല എന്നുറപ്പുള്ള നട്ടെല്ലുള്ള സർക്കാരിനെ വോട്ട് ചെയ്ത് ജയിപ്പിക്കേണ്ടത് നിങ്ങൾ പൊതുജനമാണ്.
കോടതികൾ അവരുടെ പങ്ക് ഉത്തരവാദിത്വത്തോടെ വഹിച്ചിരുന്നു ഇനി ജനങ്ങളും ജനങ്ങളാൽ തിരഞ്ഞെടുക്കുന്ന സർക്കാരും ഇക്കാര്യത്തിൽ വെള്ളം ചേർക്കാതിരുന്നാൽ മതി.
പൊതുബോധത്തെ ബോധ്യപ്പെടുത്താനല്ല ജഡ്ജി ശ്രമിക്കേണ്ടത് ഉന്നതമായ നീതി നടപ്പിലാക്കേണ്ടതിനാണ്....
നീതി നടപ്പിലാക്കിയ കൊല്ലം കോടതിക്കും, ജഡ്ജിനും അഭിവാദ്യങ്ങൾ 

വധ ശിക്ഷയ്ക്കെതിരെ ലോകം മുഴുവൻ ചിന്തിക്കാൻ തുടങ്ങിയിട്ടും 150 ലധികം രാജ്യങ്ങൾ ഈ പ്രാകൃത ശിക്ഷാ രീതി ഉപേക്ഷിച്ചിട്ടും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഇത് പിന്തുടരുന്നത് അക്ഷരാർത്ഥത്തിൽ നാണക്കേടാണെന്നതിൽ സംശയം ഇല്ല.
ഗൾഫ് രാജ്യങ്ങളിലെ ശരീഅത്ത് നിയമങ്ങൾ അനുശാസിക്കുവിധം നമ്മുടെ രാജ്യത്തും കുറ്റവാളികളെ തലയറുത്ത് കൊല്ലണമെന്നും പൊതുസ്ഥലത്ത് തൂക്കിലേറ്റണമെന്നും , കല്ലെറിഞ്ഞു കൊല്ലണം എന്നും പറയുന്ന ഒരു വലിയ സമൂഹം വൈകാരികമായ മാത്രമാണ് ഇത്തരം സംഭവങ്ങളെ സമീപിക്കുന്നത്. പ്രാകൃതമായ മേൽ സൂചിപ്പിച്ച ശിക്ഷാ രീതികൾ നിലനിൽക്കുന്ന ഗൾഫ് രാജ്യങ്ങൾ വധശിക്ഷ നിരോധിച്ച രാജ്യങ്ങളെക്കാൾ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മുൻപിൽ നിക്കുന്നു എന്ന വസ്തുത ഇത്തരം ആളുകൾ മനസിലാക്കുന്നില്ല എന്നതാണ് യാഥാർഥ്യം.
ജനങ്ങളുടെയും മാധ്യമങ്ങളുടെയും വൈകാരികമായുള്ള പ്രതികരണത്തിലും പ്രധിഷേധത്തിലും കൊല്ലം അഡീഷണൽ സെഷൻസ് കോടതി സ്വാധീനിക്കപ്പെടുകയോ മുൻവിധിയോടെ വിചാരണയെ കാണുകയോ ചെയ്തില്ല എന്നതിന്റെ അന്തിമ സാക്ഷ്യമാണ് ഇന്നത്തെ ഉത്ര കേസ് കോടതി വിധി.
സംഭവം നടന്ന കേരളത്തിനുള്ളിൽ പ്രവർത്തിക്കുന്ന വിചാരണകോടതിയും ഹൈക്കോടതിയും ഉൾപ്പെടെ ഉന്നത കോടതികൾ നേരത്തെ പറഞ്ഞുവെച്ച to satisfy the collective conscience of the Indian society അല്ലെങ്കിൽ സമൂഹത്തിന്റെ പൊതു ബോധത്തെ തൃപ്തിപ്പെടുത്തുക എന്ന ഒരു കാര്യം കണക്കിലെടുത്തു മുൻവിധിയോടെ ഈ കേസിനെ സമീപിച്ചിട്ടില്ല എന്നതിൽ ചാരുഥാർഥ്യമുണ്ട്.
the profound moral question is not, "Do they deserve to die?" but "Do we deserve to kill them?".
ഗൗരി എന്ന ഓട്ടോ ശങ്കറെ 1955 ലും, രംഗ എന്നറിയപ്പെടുന്ന കുൽജീത് സിങ്ങിനെയും, ബല്ല എന്ന ജസ്ബിർ സിങ്ങിനെയും 1982 ലും, ധനജയ് ചാറ്റർജിയെ 2004 ലും റേപ്പിനും, കൊലപാതകത്തിനും കുറ്റവാളികളാണെന്നു കണ്ടെത്തി ഇന്ത്യൻ ഭരണകൂടം തൂക്കി കൊന്നതാണ്. ഏറ്റവും ഒടുവിൽ വിചാരണപോലുമില്ലാതെ ഹൈദരാബാദിൽ 4 പ്രതികളെ പോയന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊന്നും ശിക്ഷ നടപ്പിലാക്കി. എന്നാൽ ഈ വധശിക്ഷകൾക്കും, ഇസ്റ്റന്റ് ജസ്റ്റിസ് നടപ്പാക്കലുകൾക്ക് ശേഷവും രാജ്യത്ത് റേപ്പ് കേസുകളും, കൊലപാതക കേസുകളും കൂടുക എന്നല്ലാതെ കുറഞ്ഞിട്ടില്ല എന്ന് രേഖകൾ വ്യക്തമാകുന്നു. അന്താരാഷ്ട്ര പഠനങ്ങളും, ഏറ്റവും ഒടുവിലെ കൊൽക്കത്ത ഹൈക്കോടതി വിധിയും വ്യക്തമാകുന്നത് വധശിക്ഷകൊണ്ട് കുറ്റകൃത്യങ്ങൾ കുറയുന്നില്ല എന്ന നഗ്നമായ സത്യമാണ്.
കൊലപാതകിയെ കൊല്ലുന്ന രാജ്യവും കൊലയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ ആരുടെയും ജീവനെടുക്കത്. പരോളില്ലാതെ ജീവിതകാലം മുഴുവൻ ജയിലിൽ എന്നതാണ് യഥാർത്ഥ ശിക്ഷ. ഓരോ ശിക്ഷയും ഓരോ സഹായങ്ങളാകണം. തിരിച്ചറിവിനും പശ്ചാത്താപത്തിനുമായി പൗരന്മാർക്ക് ഭരണകൂടത്തിലൂടെ രാജ്യത്തിന്റെ സഹായം. വികസിത രാജ്യങ്ങൾ വിവേകത്തോടെ വധ ശിക്ഷകൾ നിരോധിക്കുമ്പോൾ ഗാന്ധിയുടെ മണ്ണിൽ സ്റ്റേറ്റ് സ്‌പോൺസേർഡ് കൊലപാതകം അരങ്ങേറുന്നത് അങ്ങേയറ്റം അപമാനകരമാണെങ്കിലും ഇന്നത്തെ കോടതി വിധി നീതിന്യായ വ്യവസ്ഥക്ക് പ്രതീക്ഷയെക്കുന്നതാണ്.
പൊതുജന സംരക്ഷണത്തിനായാണ് നിയമങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്
ഏതൊരു മനുഷ്യനും സമൂഹത്തിൽ നിന്നും സഹായമഭ്യർഥിക്കാൻ അവകാശമുണ്ട്. കൊലപാതക
കുറ്റക്കാർക്കുൾപ്പെടെ..
പരോളുകളില്ലാതെ ജീവിതം മുഴുവൻ തടവറയിൽ കഴിയേണ്ടി വരുമ്പോഴാണ് യഥാർത്ഥത്തിൽ ഒരു കുറ്റവാളി #ജീവനോടെ #വധിക്കപ്പെടുന്നത്.
സമാനതകളില്ലാത്ത ക്രൂരതകൾക്കിരയായി ജീവൻ നഷ്ട്ടമായ പെൺകുട്ടിയോടും, ബന്ധുക്കളോടുമുള്ള എല്ലാവിധ ബഹുമാനവും, ആദരവും, സഹാനുഭൂതിയും നിലനിർത്തിക്കൊണ്ടു പറയട്ടെ വധശിക്ഷ നീതിയല്ല നീതി നിഷേധവും കൊലപാതകവുമാണ്.
"അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന്" നിരീക്ഷിച്ചിട്ടും പ്രതീക്ക് വധശിക്ഷ നൽകാതെ ജീവപര്യന്തം വിധിച്ച കോടതിയും ജഡ്ജിയും ഉയർത്തിപ്പിടിക്കുന്നത് ഉന്നതമായ നീതി മൂല്യങ്ങളും, മാനവികതയും 

കുറ്റവാളിയെ ഇല്ലാതാക്കുന്നതിലൂടെ കുറ്റകൃത്യം ജനിക്കുന്ന സാഹചര്യം ഇല്ലാതാകുന്നില്ലല്ലോ. ഇത്തരത്തിൽ ഭരണകൂടം ഇരയ്ക്കു വേണ്ടി പ്രതികാരം ചെയുന്ന രീതി ഒരു പരിഷ്‌കൃത സമൂഹത്തിനു യോജിക്കുന്നതാണോ ?
സ്റ്റേറ്റ് സ്പോൺസേർഡ് കൊലപാതകങ്ങളുടെ ചൂടാറും മുൻപ് ഗർഭം കലക്കി പൊട്ടിച്ച് ആഘോഷിക്കാൻ ഒരുങ്ങുന്നവർ വായിക്കാതെ പോകരുത്...
രാജ്യത്ത് വധശിക്ഷ ലഭിച്ച കുറ്റവാളികളുടെ വിചാരണകൾ പലപ്പോഴും കാര്യക്ഷമമായി നടപ്പെട്ടിട്ടില്ല എന്ന് പഠനങ്ങൾ വ്യക്തമാകുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ലഭിക്കുന്ന നിയമ സഹായം നിലവാരമില്ലാത്തത് ആയതാണ് അവരെ വധശിക്ഷയിൽ എത്തിക്കുന്നത്. ദേശിയ നിയമ സർവകലാശാല ദില്ലി നടത്തിയ death penalty research project ന്റെ കണ്ടെത്തലുകൾ ഞെട്ടൽ ഉളവാക്കുന്നവയാണ്. 80%വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരും സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചവരല്ല. ഏതാണ്ട് പകുതിയോളം പേർ പ്രായപൂർത്തി ആകും മുൻപേ തൊഴിൽ ചെയ്തു തുടങ്ങിയവരാണ്. ഇവരിൽ 1/4%പേർ കുറ്റ കൃത്യം നടക്കുമ്പോൾ ഒന്നുകിൽ കുട്ടികളോ, 18നും 21നും മധ്യേ പ്രായമുള്ളവരോ 60വയസിനു മുകളിൽ ഉള്ളവരോ ആകുന്നു. അവരിൽ 24.5%ആദിവാസികളോ ദളിതരോ ആകുമ്പോൾ 20%ഇൽ അധികം മത ന്യൂന പക്ഷങ്ങൾ ആകുന്നു.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 258 തടവുകാരുമായി നടത്തിയ അഭിമുഖത്തിൽ 70%പേരും തങ്ങളുടെ അഭിഭാഷകർ കേസിന്റെ വിവരങ്ങൾ അവരുമായി ചർച്ചചെയ്തിരുന്നില്ല എന്ന് പറഞ്ഞിട്ടുണ്ട്. സ്വന്തമായി ഒരു അഭിഭാഷകനെ ഏർപ്പെടുത്താനുള്ള സാമ്പത്തിക സ്ഥിതി അവരിൽ 64%പേർക്ക് മാത്രമായിരുന്നു ഉണ്ടായിരുന്നത്. പലർക്കും ആകെയുള്ള സമ്പാദ്യങ്ങൾ ഈ ആവശ്യത്തിലേക്ക് വിറ്റഴിക്കേണ്ടി വന്നതായും റിപ്പോർട്ട് പറയുന്നു. 68.4ശതമാനത്തോളം തടവുകാർ അവരുടെ ഹൈക്കോടതിയിലെ അഭിഭാഷകനെ ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലാത്തവരാണ്. 189 തടവുകാരിൽ 90%പേരും കോടതി മുൻപാകെ ആദ്യമായി ഹാജരാക്കപ്പെട്ടപ്പോൾ അഭിഭാഷകന്റെ സഹായം ലഭിക്കാത്തവരാണ്
15 വർഷത്തിനിടയിൽ വധശിക്ഷകാത്ത് ഇന്ത്യൻ ജയിലുകളിൽ കഴിയുന്ന 373 തടവുകാരിൽ 3/4 പേരും പിന്നോക്ക വിഭാഗത്തിൽ പെട്ടവരോ മത ന്യൂനപക്ഷങ്ങളിൽപെട്ടവരോ സാമ്പത്തികമായി പിന്നോക്കം നില്കുന്നവരോ ആണ് സമാന സാഹചര്യത്തിലുള്ള കേസുകളിൽ വ്യത്യസ്തമായി നീതിനടപ്പായ സാഹചര്യങ്ങളും കുറവല്ല. ബിഹാറിൽ ദളിതുകളെ സവർണർ കൂട്ടക്കൊല ചെയ്ത ഒരു കേസിൽ സവർണർക്കെതിരെ ഇന്ത്യൻ പീനൽ കോഡിലെ കുറ്റകൃത്യങ്ങൾ ചുമത്തിയപ്പോൾ, ദളിതുകളാൽ സവർണർ കൊല്ലപ്പെട്ട കേസിൽ ദളിതുകളെ കാത്തിരുന്നത് ടാഡ എന്ന ഭീകര വിരുദ്ധ നിയമമാണ്. തുടർന്നു വധ ശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്തു. ബിഹാറിലെ ബാര കൂട്ടക്കൊല കേസും ലക്ഷ്മൺപൂർ ബത്തെ കേസുമാണ് മേൽ പറഞ്ഞവ. ലക്ഷ്മൺപൂർ ബത്തെയിൽ 1997 ൽ നടന്ന കൂട്ടക്കൊലയിൽ 56 ദലിതുകൾ ആണ് കൊല്ലപ്പെട്ടത്. ആ കേസിൽ കുറ്റാരോപിതരായ രൺവീർ സേന പ്രവർത്തകരിൽ 26പേരെയും പാറ്റ്‌ന ഹൈക്കോടതി കുറ്റ വിമുക്തരാക്കിയപ്പോൾ ഭരണ ഘടന വിഭാവനം ചെയുന്ന തുല്യ നീതി എന്ന ആശയത്തിനാണ് മുറിവേൽപ്പിക്കപ്പെട്ടത്.
ഇത്രയും മനസിലാക്കിയിട്ടും നിങ്ങൾ ഈ മരണങ്ങളെ ആഘോഷിക്കുന്നുവെങ്കിൽ കൂടുതലൊന്നും പറയാനില്ല !
വധശിക്ഷ പ്രകൃതമാണ്

വികാരങ്ങളല്ല, വിവേകമാണ് നമ്മെ നയിക്കേണ്ടത്.
പൗരാവകാശങ്ങൾക്ക് വേണ്ടി , ഭരണഘടനയ്ക്ക് വേണ്ടി പോരാടുന്നവർ പ്രത്യേകിച്ചു യാതൊരു ശാസ്ത്രീയ, സ്റ്റാറ്റിറ്റിക്കൽ അടിസ്ഥാനവുമില്ലാത്ത ഈ പ്രാകൃത സ്റ്റേറ്റ് സ്‌പോൺസേർഡ് കൊലപാതകത്തെ തള്ളിപ്പറയണം.
തിരിച്ചറിവുണ്ടാകാൻ സമയം എടുക്കും. ഇന്നല്ലെങ്കിൽ നാളെ നിങ്ങൾക്ക് അനുകൂലികേണ്ടിവരും. ലോകത് മാറ്റങ്ങളുണ്ടായത് ഒരു സുപ്രഭാതത്തിലല്ല. വിരലിൽ എണ്ണാവുന്ന രാജ്യങ്ങൾ മാത്രമേ ഇന്ന് വധശിക്ഷ നടപ്പാകുന്നുള്ളൂ.
what says the law ? Do not kill, How can it say by Killing ? "കൊല്ലരുത് " എന്നാണ് നിയമം പറയുന്നത്. കൊന്നുകൊണ്ട് എങ്ങനെ ആ നിയമത്തിന് പറയാനാകും "കൊല്ലരുതെന്ന് "?
"വധശിക്ഷ" കുറ്റ കൃത്യങ്ങൾ കുറയ്ക്കില്ല; എന്ന വിധിയും ഇതോടൊപ്പം ചേർത്ത് വായിക്കാം
വധശിക്ഷ കുറ്റകൃത്യങ്ങൾ ഉണ്ടാകുന്നത് തടയുമെന്ന് യാതൊരുശാസ്ത്രീയമോ അല്ലാത്തതോ ആയ തെളിവുകളോ കണക്കുകളോ ഇല്ലെന്ന് കൊക്കൊത്ത ഹൈക്കോടതിയുടെ സുപ്രധാന വിധിയുണ്ട്. വധശിക്ഷയ്ക്ക് വിധിച്ച പ്രതിയുടെ ശിക്ഷ 30 വർഷത്തെ തടവ് ശിക്ഷയാക്കി കുറച്ചു. കൂടാതെ പ്രതിയുടെ തടവുശിക്ഷയിൽ യാതൊരുവിധ ഇളവും നൽകരുതെന്നും കോടതി വിധിയിൽ വ്യക്തമാക്കുന്നു.
കുറ്റവാളികൾക്ക് വധശിക്ഷ നൽകുന്നതിലൂടെ മറ്റുള്ളവർ ഭാവിയിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും തടയുകയോ, തയാതിരിക്കുകയോ ചെയ്യാം. എന്നാൽ വധ ശിക്ഷ നൽകുന്നതിലൂടെ സമൂഹത്തിലെ കുറ്റകൃത്യങ്ങൾ കുറയുമെന്ന് തെളിയിക്കുന്ന യാതൊരു രേഖകളും, തെളിവുകളും, സ്ഥിതിവിവര കണക്കുകളും ലഭ്യമല്ലെന്നും കോടതി വ്യക്തമാക്കി.
STOP DEATH PENALTY
വധശിക്ഷ നിരോധിക്കുക.
കടപ്പാട് : അഡ്വ ശ്രീജിത്ത് പെരുമന
No comments:
Post a Comment